അമരാവതി: ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്‌തതിനെ തുടര്‍ന്ന് യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്‌തെന്നാരോപിച്ചാണ് 35 കാരനായ ഷെയ്‌ക്ക് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു - പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
ലോക്ക് ഡൗണ്‍ ലംഘിച്ചെന്നാരോപിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സതേനപള്ളി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഡി. രമേഷിനെ സസ്‌പെന്‍ഡ് ചെയ്‌തു. മുഹമ്മദിന്‍റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ ശാരീരിക പീഡനം ഉണ്ടായിട്ടില്ലെന്നും ഇയാള്‍ ഹൃദ്രോഗിയായിരുന്നെന്നും പൊലീസ് പിന്നീട് വ്യക്തമാക്കി.