കുടുംബത്തിലെ നാല് പേരെ കൊന്നതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു - കുടുംബം
റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ സംഭവിച്ച നഷ്ടമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം
ബംഗളൂരു:കര്‍ണാടകയില്‍ ചമ്രജാനഗറില്‍ കുടുംബത്തിലെ നാല് പേരെ കൊന്നതിന് ശേഷം യുവാവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഓംകാര പ്രസാദ് എന്ന മുപ്പത്തിയഞ്ചുകാരനാണ് കുടുംബത്തിനെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ സംഭവിച്ച നഷ്ടമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. പിതാവ് നാഗരാജഭത്രു (60), അമ്മ ഹേമലത (50), ഭാര്യ ലിഖിത, മകൻ ആര്യൻ (4) എന്നിവരെയാണ് ഇയാള്‍ വെടിവെച്ച് കൊന്നത്. മൈസൂരിൽ ഡേറ്റാ ബേസ് കമ്പനിയുടമയാണ് ഓംകാര പ്രസാദ്. പൊലീസ് അന്വേഷണം ആരംഭിച്ചു.