റാഞ്ചി: ജാര്‍ഖണ്ഡില്‍ കൊവിഡ് 19 സംശയിച്ച് ക്വാറന്‍റൈൻ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നയാൾ ആത്മഹത്യ ചെയ്‌തു. പലാമൗ ജില്ലയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലാണ് ഗോപാൽഗഞ്ച് സ്വദേശിയായ 28കാരൻ ആത്മഹത്യ ചെയ്‌തത്. താല്‍കാലിക കൊവിഡ് ക്വാറന്‍റൈൻ കേന്ദ്രമാക്കി മാറ്റിയ പഞ്ചായത്ത് ഭവനിലെ മുറിക്കുള്ളില്‍ ടവല്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. ഇയാളുടെ സാമ്പിൾ കൊവിഡ് പരിശോധനക്കായി അയച്ചിരുന്നതായി ഡെപ്യൂട്ടി കമ്മിഷണർ ശാന്തനു കുമാർ അഗ്രഹാരി പറഞ്ഞു. ആത്മഹത്യക്ക് പിന്നിലുള്ള കാരണം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ജാര്‍ഖണ്ഡില്‍ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌തു
താല്‍കാലിക കൊവിഡ് ക്വാറന്‍റൈൻ കേന്ദ്രമാക്കി മാറ്റിയ പഞ്ചായത്ത് ഭവനിലെ മുറിക്കുള്ളില്‍ യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌തു
കൊവിഡ് വ്യാപനം മൂലം ദുരിതത്തിലായ ആളുകളെ സഹായിക്കാനായി ജാര്‍ഖണ്ഡ് സർക്കാർ നിരവധി പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ സംസ്ഥാനതല കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും ജനങ്ങളെ സഹായിക്കുന്നതിനും അവരുടെ സംശയങ്ങൾക്ക് മറുപടി നല്‍കുന്നതിനുമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടോൾ ഫ്രീ നമ്പർ '181'ന്‍റെ സേവനം ആരംഭിച്ചതായും ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.