ഭോപ്പാൽ: വെള്ളം എടുക്കാൻ പോയ യുവാവിനെ മൂന്ന് പേർ ചേർന്ന് മർദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ മനം നൊന്ത യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം.വികാസ് ശർമ എന്നയാളാണ് മരിച്ചത്. ഇയാൾ മരിക്കുന്നതിന് മുമ്പായി മരണ കാരണം വ്യക്തമാക്കുന്ന വീഡിയോ പകർത്തിയിരുന്നു. ഇതിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ മൂലമാണ് താൻ മരിക്കുന്നതെന്ന് പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മനോജ് കോളി, താരവതി കോളി, പ്രിയങ്ക കോളി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിൽ മൂന്ന് പേർ ചേർന്ന് യുവാവിനെ മർദിച്ചു ; മനം നൊന്ത യുവാവ് ആത്മഹത്യ ചെയ്തു - യുവാവ് ആത്മഹത്യ ചെയ്തു
മൂന്ന് പേർ ചേർന്ന് തല്ലിച്ചതച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
മധ്യപ്രദേശിൽ ആൾക്കൂട്ട ആക്രമണം; യുവാവ് ആത്മഹത്യ ചെയ്തു
മരിച്ചയാളുടെ കുടുംബവും പ്രതികളുടെ കുടുംബവും തമ്മിൽ ഒന്നര വർഷമായി തർക്കത്തിലാണെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് സിംഗ് ചന്ദൽ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.