ചണ്ഡിഗഡ്: മധ്യവയസ്ക്കനെ ഫ്ളാറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 45കാരനായ ഫ്ളാറ്റ് ഉടമ സജ്ജീവ് ഗുലിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫ്ളാറ്റിൽ നിന്നും പുക വരുന്നതു കണ്ട അയൽക്കാരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഫ്ളാറ്റിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി - ഫ്ളാറ്റിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ഫ്ളാറ്റിന്‍റെ പരിപാലനത്തിനായി എത്തിയ ഫ്ളാറ്റ് ഉടമ വൈദ്യുതി ഇല്ലാത്തതിനാൽ മെഴുകുതിരി കത്തിക്കുകയും തുടർന്ന് കർട്ടനുകളിൽ തീപിടിക്കുകയുമാകാം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം
ഫ്ളാറ്റിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ഫ്ളാറ്റിന്‍റെ പരിപാലനത്തിനായി എത്തിയ സജ്ജീവ് വൈദ്യുതി ഇല്ലാത്തതിനാൽ മെഴുകുതിരി കത്തിക്കുകയും തുടർന്ന് കർട്ടനുകളിൽ തീപിടിക്കുകയുമാകാം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. ജനാലക്കരികിൽ നിന്ന് മെഴുകുതിരികൾ കണ്ടെത്തിയിട്ടുണ്ടെന്ന് സർദാർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ നവീൻ പരാശർ പറഞ്ഞു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് പറഞ്ഞു.