കേരളം

kerala

ETV Bharat / bharat

ഒഡിഷയില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു - Man beats wife

കാർത്തിക് ജെന എന്നയാളാണ് ഭാര്യയെ തല്ലിക്കൊലപ്പെടുത്തിയത്.

drunken man  ഒഡിഷ  ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു  Man beats wife  Odisha
ഒഡിഷയില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു

By

Published : Jun 16, 2020, 8:26 PM IST

ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രക് ജില്ലയിൽ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു. മാമ്പഴം കഴിക്കാൻ ചോദിച്ചിട്ട് ഭാര്യ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജലമുണ്ട ഗ്രാമത്തില്‍ തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. കാർത്തിക് ജെന എന്നയാളാണ് ഭാര്യയെ തല്ലിക്കൊലപ്പെടുത്തിയത്.

മാമ്പഴം മക്കൾ കഴിച്ചു തീര്‍ത്തു എന്ന പറഞ്ഞപ്പോൾ രോഷാകുലനായ കാര്‍ത്തിക് മുളങ്കമ്പ് ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴേക്കും യുവതി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. യുവതിയെ ധാംനഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details