ലക്‌നൗ:രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടയിൽ ഒരാള്‍ കൊല്ലപ്പെട്ടു. 55കാരനായ ഷക്കീര്‍ എന്നയാളെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ബന്ധു അടിച്ചു കൊന്നു. ദേവാലയത്തിലേക്ക് വഴിപാടുകൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബദൗൻ ജില്ലയിലെ സെയ്‌ദ്‌പൂർ പ്രദേശത്താണ് സംഭവം.
വഴിപാട് സംബന്ധിച്ച് തര്‍ക്കം; കുടുബാംഗം ബന്ധുവിനെ അടിച്ചു കൊന്നു - shaquir
ഉത്തര്‍പ്രദേശിലാണ് സംഭവം. 55കാരനായ ഷക്കീറിനാണ് ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദനമേറ്റത്. ചികിത്സയിലിരിക്കെയാണ് ഷക്കീർ മരിച്ചത്.
ഉത്തർ പ്രദേശിൽ തർക്കത്തിനെ തുടർന്നുണ്ടായ മർദനത്തിൽ ഒരാൾ കൊല്ലപ്പെട്ടു
വർഷങ്ങളായി രണ്ട് കുടുംബങ്ങളും ദേവാലയത്തിലേക്ക് സംഭാവന നൽകാറുണ്ട്. എന്നാൽ ഈ വർഷം ഇരു വീട്ടുകാരും തമ്മിൽ തർക്കത്തിലാകുകയും തുടർന്ന് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് ഷക്കീർ മരിച്ചത്. നാല് പേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. സംഭവത്തില്‍ ഒരാൾ പിടിയിലായി.