രാജസ്ഥാനില്‍ സഹോദരനെ വെട്ടിക്കൊന്നു - Man axes younger brother to death in Rajasthan's Baran
സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
രാജസ്ഥാനില്‍ സഹോദരനെ വെട്ടിക്കൊന്നു
കോട്ട: രാജസ്ഥാനിലെ ഭരന്‍ ജില്ലയില്‍ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മുപ്പത്തഞ്ചു വയസുകാരനായ രാംഹത് ഗുര്‍ജാറാണ് മരിച്ചത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ രാംഹതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി രാധേശ്യം ഗുജാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.