മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ - മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ
അച്ഛനാണ് മകളെ ബലാത്സംഗം ചെയ്യതതെന്ന പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി
കോട്ട (രാജസ്ഥാന്‍):മാനസിക അസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തുന്നതിനു മുമ്പ് തുടർച്ചയായി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 45കാരന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 2015 മെയ് 13നാണ് പെൺകുട്ടിയെ നഗരത്തിലെ നയാപുര പൊലീസ് സ്റ്റേഷൻ പ്രദേശത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട ദിവസം നഗരത്തിലെ ഒരു വെയർഹൗസിൽ ഗാർഡായി ജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ പിതാവ് തന്നെയാണ് നയാപുര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അജ്ഞാതർക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൊല്ലപ്പെടുമ്പോൾ പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നു.
അച്ഛനാണ് മകളെ ബലാത്സംഗം ചെയ്യതതെന്ന പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.
തുടർന്നാണ് പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്യുന്നത്യ