മെട്രോ സ്റ്റേഷനിൽ അജ്ഞാതന്‍റെ ആത്‌മഹത്യാശ്രമം - Kolkata Metro station
രബീന്ദ്ര സരോബർ മെട്രോ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം.
മെട്രോ സ്റ്റേഷനിൽ അജ്ഞാതന്‍റെ ആത്‌മഹത്യാശ്രമം
കൊൽക്കത്ത: മെട്രോയുടെ മുന്നിൽച്ചാടി അജ്ഞാതൻ ആത്‌മഹത്യക്ക് ശ്രമിച്ചു. രബീന്ദ്ര സരോബർ മെട്രോ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് രാവിലെ 10.30 മുതൽ 11.18 വരെ മെട്രോ സർവീസുകൾ തടസപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.