കേരളം

kerala

ETV Bharat / bharat

അറസ്റ്റ് ചെയ്യവെ പൊലീസിനെ ആക്രമിച്ച് പ്രതി - man attacks cops

റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.

പെൺകുട്ടിയെ ആക്രമിച്ച് യുവാവ്  പൊലീസിനെ ആക്രമിച്ച് യുവാവ്  man attacks cops shot bengaluru  man attacks cops  യുവാവിനെ അറസ്റ്റ് ചെയ്യവെ പൊലീസിന് നേരെ ആക്രമണം
ആക്രമണം

By

Published : Oct 12, 2020, 6:18 PM IST

ബെംഗളൂരു: നാല് വയസുകാരിയെ ഉപദ്രവിച്ചതിന് അറസ്റ്റ് ചെയ്യവെ പൊലീസിനെ തിരികെ ആക്രമിച്ച് യുവാവ്. കയ്യിൽ കരുതിയ മാരകായുധം കൊണ്ട് ആക്രമിച്ച ദിനേശിന്‍റെ (32) ഇടതുകാലിലേയ്ക്ക് പൊലീസ് വെടിയുതിർത്തു. പരിക്കേറ്റ ദിനേശ് ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരുവിലെ ഒകാലിപുരത്ത് തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവം.

റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ ദിനേശ് ഉപദ്രവിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. ശനിയാഴ്‌ച രാത്രിയാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. കളിപ്പാട്ട വിൽപനക്കാരനായ പിതാവാണ് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു.

ABOUT THE AUTHOR

...view details