യുപിയില്‍ പതിനാല്‌കാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ - പിതാവ് മകളെ പീഡിപ്പിച്ചു
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു.
യുപിയില്‍ പതിനാല്‌കാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ലക്‌നൗ: യുപിയിലെ സദാറില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരന്മാരെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷം പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും എഎസ്‌പി വിനോദ് കുമാര്‍ പറഞ്ഞു.