ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടയിൽ പൊലീസ് കോൺസ്‌റ്റബിളിൽ നിന്ന് വയർലെസ് സെറ്റ് തട്ടിയെടുത്തയാൾ അറസ്‌റ്റിൽ. ഹരിയാന സ്വദേശി അജയ് രാത്തിയാണ് അറസ്‌റ്റിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രാക്‌ടർ റാലിക്കിടയിൽ വയർലെസ് സെറ്റ് തട്ടിയെടുത്തയാൾ അറസ്‌റ്റിൽ - Delhi police
അർദ്ധസൈനിക വിഭാഗത്തിനൊപ്പം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.
![ട്രാക്‌ടർ റാലിക്കിടയിൽ വയർലെസ് സെറ്റ് തട്ടിയെടുത്തയാൾ അറസ്‌റ്റിൽ ട്രാക്‌ടർ റാലി വയർലെസ് സെറ്റ് വയർലെസ് സെറ്റ് മോഷണം ട്രാക്‌ടർ റാലിക്കിടയിൽ വയർലെസ് സെറ്റ് തട്ടിയെടുത്തയാൾ അറസ്‌റ്റിൽ റിപ്പബ്ലിക് ദിനം ഹരിയാന സ്വദേശി പൊലീസ് Man arrested for snatching wireless set from Delhi police constable Man arrested for snatching wireless set snatching wireless set wireless set snatching Delhi police constable Delhi police Delhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10432391-910-10432391-1611981000894.jpg)
ട്രാക്‌ടർ റാലിക്കിടയിൽ വയർലെസ് സെറ്റ് തട്ടിയെടുത്തയാൾ അറസ്‌റ്റിൽ
റാലിക്കിടയിൽ നങ്‌ലോയിൽ വച്ചാണ് കോൺസ്‌റ്റബിളായ സോനുവിൽ നിന്നാണ് ഇയാൾ വയർലെസ് സെറ്റ് തട്ടിയെടുത്തത്. 2019ൽ രാജ്യതലസ്ഥാനത്ത് രജിസ്‌റ്റർ ചെയ്ത വിവിധ കേസുകളിലും ഇയാൾ പ്രതിയായിരുന്നു. റാലിക്കിടയിലുണ്ടായ അക്രമത്തെ തുടർന്ന് തിക്രിയിലും സിങ്കുവിലും കനത്ത പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരുന്നത്. അർദ്ധസൈനിക വിഭാഗത്തിനൊപ്പം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.