മുംബൈ:പത്തുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ. മുംബൈയിലെ വകോലയിലാണ് സംഭവം. 40 കാരനായ പ്രതിയും ഭാര്യയും കഴിഞ്ഞ നാല് വർഷമായി അകന്ന് കഴിയുകയായിരുന്നു. പ്രതിയും പീഡനത്തിനിരയായ മകളും മുംബൈയിലും ഭാര്യ ഗുജറാത്തിലെ സൂറത്തിലുമാണ് കഴിഞ്ഞിരുന്നത്. അമ്മയാണ് പെൺകുട്ടിയെ മുംബൈയിലെ സിയോൺ ഹോസ്പിറ്റലിൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത നിലയിൽ ആശുപത്രിയിൽ എത്തിച്ചതായി ആശുപത്രി അധികൃതർ വകോല പൊലീസിനെ അറിയിക്കുകയായിരുന്നു.
മുംബൈയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ - പോക്സോ
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 15 വരെ റിമാൻഡ് ചെയ്തു.
![മുംബൈയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ raping ten-year-old daughter Mumbai Mumbai മുംബൈ മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ rap ten year old daughter പോക്സോ പോക്സോ നിയമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9136263-490-9136263-1602415864589.jpg)
മുംബൈയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ
അമ്മയെ കാണുന്നതിനായി സൂറത്തിൽ എത്തിയ പെൺകുട്ടി സ്വകാര്യ ഭാഗത്ത് വേദനിക്കുന്നതായി അമ്മയോട് പരാതിപ്പെടുകയും തുടർന്ന് പെൺകുട്ടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വ്യവസ്ഥകൾ എന്നിവ ഉൾപ്പെടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 15 വരെ റിമാൻഡ് ചെയ്തു.
Last Updated : Oct 11, 2020, 5:34 PM IST