ജയ്‌പൂര്‍: എട്ടു വയസായ മകളെ ബലാത്സംഗം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജല്‍വാര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം ഇരയുടെ അമ്മാവന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഐപിസി, പോക്സോ 376 വകുപ്പ് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍ - latest rajasthan
ഐപിസി, പോക്സോ 376 വകുപ്പ് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍
കുടുംബ കലഹത്തെ തുടര്‍ന്ന് ഇരയുടെ അമ്മ മാതാപിതാക്കളോടൊപ്പമായിരുന്നു. പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുന്നതു കണ്ട അമ്മാവന്‍ ഉടനെ കുട്ടിയെ രക്ഷപ്പെടുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഓടി രക്ഷപ്പെട്ട പ്രതിയെ ശനിയാഴ്ചയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായും പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചതായും എസ്എച്ച്ഒ ഹരി സിംഗ് പറഞ്ഞു.