ലക്‌നൗ:ഉത്തര്‍പ്രദേശിലെ സോനാഭദ്രയില്‍ 70 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പിടികൂടി. ഡിസംബര്‍ ഒന്നിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് അന്‍പാറ പൊലീസാണ് യുവാവായ രാം കിഷനെ അറസ്റ്റ് ചെയ്‌തത്. സ്‌ത്രീ ചികിത്സയിലാണ്.
70 വയസുകാരിക്ക് പീഡനം; യുവാവ് പിടിയില്‍ - ഉത്തര്‍പ്രദേശ് ബലാത്സംഗം
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ 70 വയസുകാരിയെ പീഡിപ്പിച്ച സംഭവം.
സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശ് സർക്കാരിനെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. ബിജെപി ഭരണത്തിൻ കീഴിൽ സ്‌ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. ബലാത്സംഗത്തിനിരയായവർക്ക് നീതി ലഭിക്കണമെന്നും സ്‌ത്രീകളുടെ സുരക്ഷക്കായി കർശന നിയമങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് രാജ്യമെമ്പാടും നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.