ന്യൂഡൽഹി:ഹോളി ആഘോഷത്തിനിടെ അനധികൃത തോക്കുമായി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ അംബേദ്കർ നഗറിൽ നിന്നാണ് വിനീത് എന്ന പത്തൊമ്പത് വയസുകാരൻ അറസ്റ്റിലായത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം തോക്ക് പിടിച്ച് നിൽക്കുന്ന ചിത്രം ഇയാൾ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു. തുടർന്ന് ചിത്രം നീക്കം ചെയ്തെങ്കിലും വിവരം അറിയിച്ചയാൾ നൽകിയ സ്ക്രീൻഷോട്ട് ഉപയോഗിച്ച് പ്രതിയെ പിടികൂടുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത്) അതുൽ കുമാർ താക്കൂർ പറഞ്ഞു.
തോക്ക് ഉപയോഗിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ - സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം തോക്ക് പിടിച്ച് നിൽക്കുന്ന ചിത്രം ഇയാൾ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.
അനധികൃത തോക്ക് ഉപയോഗിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
ബേദ്കർ നഗറിൽ പൊലീസ് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായതെന്നും റെയിഡിൽ തോക്കും രണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞു. തെക്കൻ ഡൽഹിയിലെ മഡാംഗീറിൽ താമസിക്കുന്ന പ്രതി ഒമ്പതാം ക്ലാസ്സിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പഠനം ഉപേക്ഷിച്ചയാളാണെന്നും ഇയാൾക്ക് തോക്ക് വാങ്ങാൻ സഹായം നൽകിയവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.