പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍ - അച്ഛന്‍ അറസ്റ്റില്‍
രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍
ജയ്പൂർ:പതിനാറുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ അഞ്ചുവർഷമായി പിതാവ് തന്നെ ബലാത്സംഗം ചെയ്ത് വരികയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കർഷകനായ ഇയാളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യ്തു.