ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. രംഗ റെഡ്ഡി ജില്ലയിലെ ഷംഷാബാദിലാണ് സംഭവം. ഉത്തര്‍ പ്രദേശ് സ്വദേശി ഗോപി ഉപാദ്യായ (21) ആണ് തെലങ്കാന പെലീസിന്‍റെ പിടിയിലായത്. അസം സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒക്ടോബറില്‍ നാട്ടിലേക്ക് പോയിരുന്നു. മക്കളെ സഹോദരന്‍റെ വീട്ടിലാക്കിയാണ് മാതാപിതാക്കള്‍ സ്വദേശത്തേക്ക് പോയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 21 കാരന്‍ അറസ്റ്റില്‍ - പെണ്‍കുട്ടിയെ പീഡിപ്പിച്ചു
രംഗ റെഡ്ഡി ജില്ലയിലെ ഷംഷാബാദിലാണ് സംഭവം. ഉത്തര്‍ പ്രദേശ് സ്വദേശി ഗോപി ഉപാദ്യായ (21) ആണ് തെലങ്കാന പെലീസിന്‍റെ പിടിയിലായത്
ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വാടകവീട് മാറിയിരുന്നു. കുട്ടികളോടൊപ്പമാണ് ഇദ്ദേഹം പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ വച്ചാണ് കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയത്. വിവരം പുറത്ത് അറിയാതിരിക്കാന്‍ പ്രതി കുട്ടിയെ ഭീഷണപ്പെടുത്തിയതായും പെലീസ് കണ്ടെത്തി. പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിസംബർ 20ന് പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത സെൽ ഫോണിൽ ഫോട്ടോകളോ വീഡിയോകളോ ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു.