കേരളം

kerala

ETV Bharat / bharat

ഗുരുഗ്രാമിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് യുവാവിന് ക്രൂര മർദനം - ബീഫ്

ഗുരുഗ്രാമിലെ ബാദ്‌ഷാപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.

cow vigilantes  beef  Gurugram news  mob lynching  Man transporting beef attacked  Man carrying beef attacked  ഗുരുഗ്രാം  ചണ്ഡീഗഡ്  ഹരിയാന  ഗുരുഗ്രാമിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് യുവാവിന് ക്രൂര മർദനം  യുവാവിന് മർദനം  ബീഫ്  ഗോമാംസം
ഗുരുഗ്രാമിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് യുവാവിന് ക്രൂര മർദനം

By

Published : Aug 1, 2020, 4:59 PM IST

ചണ്ഡീഗഡ്: വാഹനത്തിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ 25കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു. ഗുരുഗ്രാമിലെ ബാദ്‌ഷാപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. ഗോമാംസം വാഹനത്തിൽ ഉണ്ടെന്ന് സംശയിച്ച ആളുകൾ എട്ട് കിലോമീറ്ററോളം വാഹനത്തെ പിന്തുടർന്ന് വന്ന് യുവാവായ ലൂക്‌മാനെ ആക്രമിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി സ്ഥിതി സമാധാനപരമാക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന് നേരെയും അക്രമികൾ ആക്രമണം അഴിച്ചുവിട്ടു. സംഘർഷത്തിൽ പട്രോൾ വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. അതേ സമയം മാർക്കറ്റിൽ എരുമ മാംസമാണ് ലൂക്‌മാൻ വിൽക്കുന്നതെന്ന് മറ്റ് കച്ചവടക്കാർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ABOUT THE AUTHOR

...view details