ഹരിദ്വാര്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാക്ഷസ രാജാവായ ഹിരണ്യകശിപുവിന്‍റെ പരമ്പരയിലെ കണ്ണിയാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഹിന്ദുക്കളെയും ദൈവ വിശ്വാസികളെയും ഉപദ്രവിക്കുന്നതില്‍ ഇവര്‍ രണ്ട് പേരും ഒരു പോലെ ആണെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു.
മമത ഹിരണ്യകശിപുവിന്‍റെ പരമ്പര; സാക്ഷി മഹാരാജ് - sakshi maharaj
ഹിന്ദുക്കളെയും ദൈവ വിശ്വാസികളെയും ഉപദ്രവിക്കുന്നതില്‍ ഇവര്‍ രണ്ട് പേരും ഒരു പോലെ ആണെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം മമതക്ക് മുന്നില്‍ വെച്ച് ജയ് ശ്രീറാം വിളിച്ച പത്തോളം പേരെ മമതയുടെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷ്ണു ഭക്തന്‍ ആയതിന്‍റെ പേരില്‍ സ്വന്തം മകനെ വധിക്കാനൊരുങ്ങിയ ആളാണ് ഹിരണ്യകശിപു. ഇതിന് സമാനമാണ് ബംഗാളിലെയും അവസ്ഥ. ജയ് ശ്രീ റാം വിളികള്‍ കേള്‍ക്കുമ്പോള്‍ മമത അസ്വസ്ഥയാകുകയും വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്യുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ബിജെപി ജയ് ശ്രീറാം എന്ന മന്ത്രം ഉപയോഗിക്കുന്നത് പാര്‍ട്ടി മുദ്രാവാക്യമായിട്ടാണെന്നും സമൂഹത്തിനിടയില്‍ തെറ്റിധാരണ പരത്താനാണ് ഇവര്‍ ഇത് ഉപയോഗിക്കുന്നതെന്നും മമത ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.