കേരളം

kerala

ETV Bharat / bharat

ശാരദാ ചിട്ടിത്തട്ടിപ്പ് കേസിൽ മമത ബാനർജിക്കു തിരിച്ചടി - കമ്മിഷണർ രാജീവ് കുമാർ

ബംഗാൾ പൊലീസ് ചിട്ടിത്തട്ടിപ്പു കേസ് അന്വേഷണം അട്ടിമറിച്ചെന്ന് സിബിഐ സുപ്രീംകോടതിയിൽ പറഞ്ഞു.

bengal

By

Published : Feb 5, 2019, 2:51 PM IST

ന്യൂഡൽഹി : ശാരദാ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത കേസിൽ മമത സർക്കാരിന് തിരിച്ചടി. കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാർ സിബിഐക്കു മുന്നിൽ ഹാജരായി, അന്വേഷണത്തിന് സഹകരിക്കണമെന്ന് കമ്മിഷമറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉയർന്ന ഉദ്യോഗസ്ഥർ സിബിഐക്കു മുന്നിൽ ഹാജരാകാൻ മടിക്കേണ്ടതില്ല. എന്നാൽ കമ്മിഷണറെ അറസ്റ്റു ചെയ്യരുതെന്ന് സി.ബി.ഐ ക്ക് കോടതി നിർദ്ദേശം നൽകി.

പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും അഞ്ചു മൊബൈൽ ഫോണുകളും പൊലീസ് അവർക്ക് തന്നെ കൈമാറി. തിരുത്തിയ തെളിവുകളാണ് പൊലീസ് നൽകിയിട്ടുള്ളത്. അതിനാൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

ബംഗാൾ സർക്കാർ, ഡിജിപി, കൊൽക്കത്ത പൊലീസ് കമ്മിഷണർ തുടങ്ങിയവർക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. "സുപ്രീംകോടതി വിധി ധാർമിക വിജയമാണ്. അന്വേഷണത്തോടു സഹകരിക്കില്ലെന്നു പറഞ്ഞിട്ടില്ല," ഇതായിരുന്നു കോടതി വിധിയോടുള്ള മമതയുടെ പ്രതികരണം.

ABOUT THE AUTHOR

...view details