കേരളം

kerala

ETV Bharat / bharat

മോദിക്ക് പിന്നാലെ മമതാ ബാനര്‍ജിയുടെ ബയോപികിനും വിലക്ക് - modi

ചിത്രത്തിന്‍റെ ട്രൈലര്‍ റിലീസ് ചെയ്ത മൂന്ന് വെബ്സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തു.

മമതാ ബാനര്‍ജി

By

Published : Apr 24, 2019, 2:09 AM IST

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. 'ബാഗിനി ബംഗാള്‍ ടൈഗര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസ് ചെയ്ത മൂന്ന് വെബ്സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തതായി കമ്മീഷന്‍ അറിയിച്ചു.

ഏപ്രില്‍ 13നാണ് ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്ത് വിട്ടത്. മെയ് മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മെയ് അഞ്ചിന് ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് തടയാനുള്ള നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചേക്കും. രൂമ ചക്രവര്‍ത്തിയാണ് ചിത്രത്തില്‍ മമതയായി എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുട ജിവിതകഥ പറയുന്ന പിഎം മോദി എന്ന ചിത്രത്തിനെതിരെയും കമ്മീഷന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ചിത്രങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാരണം മുന്‍ നിര്‍ത്തി ചിത്രത്തിന്‍റെ റിലീസിംഗ് താല്‍ക്കാലികമായി തടയുകയായിരുന്നു.

ABOUT THE AUTHOR

...view details