കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്‌സിൻ വിതരണം; കേന്ദ്ര നിർദേശങ്ങൾ പാലിക്കുമെന്ന് മമത ബാനർജി - കേന്ദ്ര നിർദേശങ്ങൾ പാലിക്കുമെന്ന് മമത ബാനർജി

പാർശ്വഫലങ്ങളുണ്ടോയെന്നും വാക്‌സിനുകളുടെ വില സംബന്ധിച്ചുമാണ് റിപ്പോർട്ട് തേടിയത്. സൗജന്യ വാക്‌സിൻ പരിഗണനയിൽ ട്രാൻസ്‌പോർട്ട് തൊഴിലാളികളെയും ഉൾപ്പെടുത്താൻ മമത ബാനർജി അഭ്യർഥിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

vaccination  India vaccination drive  COVID-19  Mamata Will follow central guidelines vaccination  കൊവിഡ് വാക്‌സിൻ വിതരണം  കേന്ദ്ര നിർദേശങ്ങൾ പാലിക്കുമെന്ന് മമത ബാനർജി  ന്യൂഡൽഹി
കൊവിഡ് വാക്‌സിൻ വിതരണം; കേന്ദ്ര നിർദേശങ്ങൾ പാലിക്കുമെന്ന് മമത ബാനർജി

By

Published : Jan 11, 2021, 9:29 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണത്തിൽ കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. വാക്‌സിനേഷൻ കാലയളവിൽ പാലിക്കേണ്ട കേന്ദ്രസർക്കാരിൻ്റെ മാർഗനിർദേശങ്ങളെക്കുറിച്ചാണ് മമത ബാനർജി വിശദീകരണം തേടിയത്.

പാർശ്വഫലങ്ങളുണ്ടോയെന്നും വാക്‌സിനുകളുടെ വില സംബന്ധിച്ചുമാണ് റിപ്പോർട്ട് തേടിയത്. സൗജന്യ വാക്‌സിൻ പരിഗണനയിൽ ട്രാൻസ്‌പോർട്ട് തൊഴിലാളികളെയും ഉൾപ്പെടുത്താൻ അഭ്യർഥിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം ആദ്യ ഘട്ട വാക്‌സിനേഷന് ശേഷം തുടർ ചർച്ചകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ജനുവരി 16 മുതൽ രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനങ്ങളുടെ വാക്‌സിൻ തയാറെടുപ്പും അവലോകനം ചെയ്തു. ആരോഗ്യ പ്രവർത്തകർക്കും മുൻ‌നിര തൊഴിലാളികൾക്കും ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ മൂന്ന് കോടി പേർക്ക് സൗജന്യ വാക്‌സിൻ നൽകും. ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, മാഗ് ബിഹു തുടങ്ങിയ ഉത്സവങ്ങൾ കണക്കിലെടുത്താണ് 2021 ജനുവരി 16 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുന്നത്.

ABOUT THE AUTHOR

...view details