കുടിയേറ്റ തൊഴിലാളികള്‍ക്ക് 10,000 രൂപ വീതം നല്‍കണമെന്ന് കേന്ദ്രത്തോട് മമതാ ബാനര്‍ജി - കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 10,000രൂപ
പിഎം കെയര്‍ ഫണ്ടിന്‍റെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കാമെന്നും മമത ട്വിറ്ററില്‍ കുറിച്ചു
കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥനയുമായി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും അഭിപ്രായഭിന്നതകള്‍ തുടരുന്നതിനിടെയാണ് ആവശ്യവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രത്തെ സമീപിക്കുന്നത്. കൊവിഡ് മഹാമാരി മൂലം ആളുകള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അതിനാല്‍ അസംഘടിത മേഖലയിലെ ആളുകള്‍ ഉള്‍പ്പെടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒറ്റത്തവണയായി 10,000 രൂപയുടെ ധനസഹായം അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നാണ് മമതാ ബാനര്‍ജി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പിഎം കെയര്‍ ഫണ്ടിന്‍റെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കാമെന്നും മമത ട്വിറ്ററില്‍ കുറിച്ചു.