കൊൽക്കത്ത: പശ്ചിമ ബംഗാളിനെ മോശമായി ചിത്രീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി. വികസന സൂചികകളിൽ ബംഗാൾ ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്നും മമത ബാനർജി പറഞ്ഞു.
വികസന സൂചികകളിൽ ബംഗാൾ മുന്നിലെന്ന് മമത ബാനർജി - മമത ബാനർജി
കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കുറഞ്ഞതായി എൻജെആർബി കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും മമത കൂട്ടിച്ചേർത്തു.
![വികസന സൂചികകളിൽ ബംഗാൾ മുന്നിലെന്ന് മമത ബാനർജി Mamata vs Amit Shah TMC vs BJP development in West Bengal Bengal ahead in development : Mamata Bengal ahead of other states on all development indices: Mamata വികസന സൂചികകളിൽ ബംഗാൾ മുന്നിലെന്ന് മമത ബാനർജി മമത ബാനർജി വികസന സൂചികകളിൽ ബംഗാൾ മുന്നിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9968860-193-9968860-1608638602636.jpg)
മമത ബാനർജി
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരം കൊൽക്കത്തയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കുറഞ്ഞതായി എൻജെആർബി കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും മമത കൂട്ടിച്ചേർത്തു. മറ്റ് സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്ന ബിജെപി നേതാക്കൾ ഉത്തർപ്രദേശിൽ നടന്ന ഹാത്രാസ് ബലാത്സംഗത്തെ കുറിച്ചും സംസാരിക്കണമെന്ന് ബാനർജി പറഞ്ഞു.