കൊൽക്കത്ത: കുടിയേറ്റ തൊഴിലാളികളെ നാടുകളിലേക്കെത്തിക്കാൻ സജ്ജമാക്കിയ ശ്രമിക് ട്രെയിനുകളെ കൊറോണ എക്‌സ്‌പ്രസെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന അമിത് ഷായുടെ ആരോപണം നിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 11 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് ഇതുവരെ ബംഗാളിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. ശ്രമിക് ട്രെയിനുകളെ ഒരിക്കലും കൊറോണ എക്‌സ്പ്രസ് എന്ന് വിളിച്ചിട്ടില്ല. ജനങ്ങൾ നൽകിയ പേരാണ് അതെന്നും മമത പറഞ്ഞു.
ശ്രമിക് ട്രെയിനുകളെ കൊറോണ എക്‌സ്‌പ്രസെന്ന് വിളിച്ചതായി അമിത് ഷാ; നിഷേധിച്ച് മമതാ ബാനർജി - Corona express
കൊറോണ എക്‌സ്‌പ്രസ് എന്നത് ജനങ്ങൾ നൽകിയ പേരാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
Mamata
ബംഗാളിൽ വിർച്വൽ റാലി അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമിത് ഷാ മമതക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിലൂടെ കുടിയേറ്റ തൊഴിലാളികളെ മുഖ്യമന്ത്രി അപമാനിക്കുകയായിരുന്നുവെന്നും 2021ലെ തെരഞ്ഞെടുപ്പിൽ മമതയുടെ പതനം തൊഴിലാളികൾ ഉറപ്പാക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.