കൊൽക്കത്ത: ജന്മവാർഷികത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്‌ജലി അർപ്പിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പക്ഷപാതപരമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കാതെ രാജ്യത്തിന്‍റെ നന്മയ്‌ക്ക് വേണ്ടി പ്രവർത്തിച്ച നല്ലൊരു നേതാവായിരുന്നു അദ്ദേഹമെന്ന് മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. വാജ്‌പേയി സർക്കാരിന്‍റെ മന്ത്രിസഭയിൽ മമത ബാനർജി അംഗമായിരുന്നിട്ടുണ്ട്.
വാജ്‌പേയിക്ക് ആദരാഞ്‌ജലി അർപ്പിച്ച് മമത ബാനർജി - കൊൽക്കത്ത
പക്ഷപാതപരമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കാതെ രാജ്യത്തിന്‍റെ നന്മയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു നേതാവായിരുന്നു വാജ്‌പേയിയെന്ന് മമത ബാനർജി.
![വാജ്‌പേയിക്ക് ആദരാഞ്‌ജലി അർപ്പിച്ച് മമത ബാനർജി Mamata Banerjee Atal Bihari Vajpayee അടൽ ബിഹാരി വാജ്‌പേയി മമത ബാനർജി തൃണമൂൽ കോൺഗ്രസ് കൊൽക്കത്ത kolkatha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5487903-865-5487903-1577265632264.jpg)
വാജ്‌പേയിക്ക് ആദരാഞ്‌ജലി അർപ്പിച്ച് മമത ബാനർജി
ബാനർജിയെയും മറ്റ് മുതിർന്ന മന്ത്രിമാരെയും ഗവർണർ ജഗദീപ് ധൻകർ രാജ്‌ഭവനിലേക്ക് സ്വാഗതം ചെയ്‌തു. ശേഷം വാജ്‌പേയിയുടെ ചിത്രം ത്രോൺ മുറിയിൽ അനാച്ഛാദനം ചെയ്‌തു. മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ, ഇടതുപക്ഷക്കാർ, ബിജെപി നേതാക്കന്മാർ തുടങ്ങിയവർക്കും രാജ്‌ഭവനിലേക്ക് ക്ഷണം ലഭിച്ചിരുന്നു.