കേരളം

kerala

ETV Bharat / bharat

മമതയുടെ സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് ബിജെപി നേതാവ് - mamata-government

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം, ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് നിലനിർത്താനാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് വിജയ് വർജിയ

മമതയുടെ സർക്കാർ കാലാവധി പൂർത്തീകരിക്കില്ല: കൈലാഷ് വിജയ് വർജിയ

By

Published : Jun 4, 2019, 2:12 PM IST

ന്യൂഡൽഹി: ബംഗാളിൽ മമതയുടെ സർക്കാർ കാലാവധി പൂർത്തീകരിക്കില്ലെന്ന വാദവുമായി ബിജെപി നേതാവ് കൈലാഷ് വിജയ് വർജിയ. വൻതോതിൽ തൃണമൂല്‍ പാർട്ടി നേതാക്കളും അണികളും കൊഴിഞ്ഞുപോകുന്നതിനാൽ മമതയുടെ സർക്കാരിന് കാലാവധി പൂർത്തീകരിക്കാനാകില്ലെന്നാണ് വിജയ് വർജിയയുടെ പ്രതികരണം. പുറത്തേക്ക് പോകാൻ സാധ്യതയുള്ള വലിയ വിഭാഗം ടിഎംസി എംഎൽഎമാർ തൃണമൂൽ പാർട്ടിയിലുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ആഘോഷങ്ങൾ നടത്തിയ ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നു. മൂന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ജയ് ശ്രീറാം വിളികൾ മമതയെ പിരിമുറുക്കത്തിലാക്കി എന്നും കൈലാഷ് വിജയ് വർജിയ പറഞ്ഞു. ഒരാളുടെ ചെവിയിൽ ചൂടുള്ള എണ്ണ ഒഴിച്ചാൽ പ്രതികരിക്കുന്നത് പോലെയാണ് മമതയുടെ പ്രതികരണം. ജയ് ശ്രീരാം മന്ത്രോച്ചാരണങ്ങൾ ആയിരങ്ങളെ അധിക്ഷേപിക്കലാകുന്നത് എങ്ങനെയെന്നും വിജയ് വർജിയ ചോദിച്ചു. അങ്ങനെ മമതക്ക് തോന്നുന്നെങ്കിൽ രാജ്യത്തെ ജനങ്ങൾ മമതയുടെ ഭാവി തീരുമാനിക്കുമെന്നും വിജയ് വർജിയ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details