കൊൽക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹൂഗ്ലിയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത. തന്നെ അപമാനിക്കട്ടെ, പക്ഷേ ബംഗാളിനെ അപമാനിക്കരുത് എന്നാണ് മമത പറഞ്ഞത്. അതേ സമയം ബി.ജെ.പി ഒരു ഭാരത് ജ്വലാവോ പാർട്ടിയാണെന്നും തെറ്റായ വീഡിയോകളും റിപ്പോർട്ടുകളും പ്രചരിപ്പിക്കുകയാണെന്നും മമത ആരോപിച്ചു.
ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മമത ബാനർജി - west bengal minister
ബി.ജെ.പി തെറ്റായ വീഡിയോകളും റിപ്പോർട്ടുകളും പ്രചരിപ്പിക്കുകയാണെന്ന് മമത ആരോപിച്ചു
![ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മമത ബാനർജി Hooghly ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മമത ബാനർജി രൂക്ഷവിമർശനവുമായി വീണ്ടും മമത ബാനർജി മമത ബാനർജി ബി.ജെ.പി പശ്ചിമബംഗാൾ മുഖ്യമന്ത്രി രബീന്ദ്രനാഥ ടാഗോർ സുഭാഷ് ചന്ദ്രബോസ് Mamata Banerjee attacked BJP harshly Mamata Banerjee attacked BJP Mamata Banerjee ഹൂഗ്ലി ബി.ജെ.പി west bengal minister](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10373244-thumbnail-3x2-mamatha.jpg)
ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മമത ബാനർജി
താന്‍ ഒരു കാവൽക്കാരിയാണെന്നും പശ്ചിമബംഗാളിന് പുറത്തു നിന്നുള്ള ബി.ജെ.പിക്കാരെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും മമത അറിയിച്ചു. വിവിധ സന്ദർഭങ്ങളിലായി ബി.ജെ.പി, രബീന്ദ്രനാഥ ടാഗോറിനെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയും അപമാനിക്കുകയാണെന്നും മമത വ്യക്തമാക്കി.