വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മമത ബാനര്‍ജി - മമത ബാനര്‍ജി
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ബംഗാള്‍ സ്വദേശികളായ ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് ധന സഹായം പ്രഖ്യാപിച്ചത്.
കൊല്‍ക്കത്ത: ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് വീരമൃത്യുവരിച്ച ബംഗാളില്‍ നിന്നുള്ള ജവാന്മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിര്‍ബും സ്വദേശി രാജേഷ് ഓറങ്ക്, ബിപുല്‍ റോയ് എന്നിവരാണ് മരിച്ചത്. അതിര്‍ത്തിയില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. മരിച്ച ജവാന്മാരില്‍ രണ്ട് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നതില്‍ ദുഖമുണ്ടെന്നും മമത ട്വീറ്റ് ചെയ്‌തു.