കൊൽക്കത്ത: കൊവിഡ് 19 കേസുകളിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ നിസാ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മമത പറഞ്ഞു. കൊറോണ വൈറസ് വിവരങ്ങൾ മമത സര്‍ക്കാര്‍ മറച്ചുവെച്ചതായുള്ള ബിജെപി ഐടി സെൽ മേധാവി അമിത് മാൽവിയയുടെ ട്വീറ്റിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരോഗ്യവകുപ്പിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ മമത ബാനര്‍ജി
കൊറോണ വൈറസ് വിവരങ്ങൾ മമത സര്‍ക്കാര്‍ മറച്ചുവെച്ചതായുള്ള ബിജെപി ഐടി സെൽ മേധാവി അമിത് മാൽവിയയുടെ ട്വീറ്റിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
ബംഗാളിൽ കൊവിഡുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണം അറിയുന്നതിനായി ഒരു റോഡ് മാപ്പ് തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന നയരൂപീകരണ സമിതിയായ 'ഗ്ലോബൽ അഡ്വൈസറി ബോർഡ്' രൂപീകരിക്കുന്നതായും ബാനർജി പ്രഖ്യാപിച്ചു. നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി ബോർഡ് അംഗമായിരിക്കും. പശ്ചിമ ബംഗാളിന്‍റെ ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഐടി സെൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണ്. ഡോക്ടർമാരും ആരോഗ്യ ഉദ്യോഗസ്ഥരും ഈ രോഗത്തിനെതിരെ പോരാടാൻ പരമാവധി ശ്രമിക്കുന്നു. ഒരിക്കലും കേന്ദ്രസർക്കാരിന്‍റെ കുറവുകളെ ചൂണ്ടിക്കാണിച്ചില്ലെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിൽ നിലവിൽ 61 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.