ഹൈദരാബാദ്: നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററിലെ (എൻആർഎസ്‌സി) മലയാളി ശാസ്‌ത്രജ്ഞൻ സുരേഷ് കുമാറിന്‍റെ കൊലപാതകത്തിൽ ഒരാളെ കസ്‌റ്റഡിയിലെടുത്തു. കോൾ ഡാറ്റയുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട് ശ്രീനിവാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഔദ്യോഗികമായി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ശ്രീനിവാസ് സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരേഷ് താമസിച്ചിരുന്ന അന്നപൂർണ അപ്പാർട്ട്‌മെന്‍റിന്‍റെ കാവൽക്കാരനിൽ നിന്നുമാണ് ഇയാളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഹൈദരാബാദിൽ മലയാളി ശാസ്‌ത്രജ്ഞൻ മരിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ - എൻആർഎസ്‌സി
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി
ഹൈദരാബാദിൽ മലയാളി ശാസ്‌ത്രജ്ഞൻ മരിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
തലയിൽ ആഴത്തിലേറ്റ പരിക്കുകൾ കനത്ത രക്തസ്രാവത്തിന് കാരണമായതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ കാരണമായി പറയുന്നത്. ഭാരമുള്ളതും മൂർച്ചയുള്ളതുമായ വസ്‌തുക്കൾ ഉപയോഗിച്ച് തലക്കടിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. തലയിൽ പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു. അന്വേഷണ വിവരങ്ങളും മറ്റും നാളത്തെ ദ്യോഗിക പത്രസമ്മേളനത്തിൽ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു.