മയക്കുമരുന്നുമായി ആഫ്രിക്കന്‍ സ്വദേശിനി ഡൽഹിയിൽ പിടിയിൽ - മയക്കുമരുന്ന്
8.25 കോടി രൂപയുടെ മെത്തക്വലോണാണ് ഇവരിൽ നിന്ന് പിടികൂടിയത്
![മയക്കുമരുന്നുമായി ആഫ്രിക്കന്‍ സ്വദേശിനി ഡൽഹിയിൽ പിടിയിൽ Delhi airport Customs officers CISF Malawi lady Malawi national held IGI airport മലാവി സ്വദേശിനി ഡൽഹിയിൽ പിടിയിൽ 8.25 കോടിയുടെ മയക്കുമരുന്നുമായി പിടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ മലാവി സ്വദേശിനി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. മയക്കുമരുന്ന് മെത്തക്വലോൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5709473-thumbnail-3x2-fffffffffffff.jpg)
8.25 കോടിയുടെ മയക്കുമരുന്നുമായി മലാവി സ്വദേശിനി ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: മയക്കുമരുന്ന് കടത്തിയ ആഫ്രിക്കയിലെ മലാവി സ്വദേശിനി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. 16.5 കി.ഗ്രാം മെത്തക്വലോണുമായി മാർവിസ് സ്റ്റീവനാണ് സിഐഎസ്എഫിന്‍റെ പിടിയിലായത്. 8.25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് സിഐഎസ്എഫ് വ്യക്തമാക്കി. രണ്ട് ബാഗുകളിലായാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി. മുംബൈ വഴി നെയ്‌റോബിയിലേക്ക് ഉള്ള യാത്രക്കിടെയാണ് ഇവരെ പിടികൂടിയത്.