ചെന്നൈ: തമിഴ്‌നാടിന്‍റെ രണ്ടാം തലസ്ഥാനമായി മധുര നഗരത്തെ പരിഗണിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി ആർ.ബി ഉദയ കുമാർ. ഇക്കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു.
മധുരയെ തമിഴ്‌നാടിന്‍റെ രണ്ടാം തലസ്ഥാനമാക്കണമെന്ന് മന്ത്രി ആർ.ബി ഉദയ കുമാർ - മന്ത്രി ആർ ബി ഉദയ കുമാർ
മധുരയെ രണ്ടാം തലസ്ഥാനമാക്കിയാൽ സാമ്പത്തിക വളർച്ച, വ്യാവസായിക വികസനം, തൊഴിൽ വളർച്ച എന്നിവക്ക് അവസരമൊരുക്കുമെന്ന് തമിഴ്‌നാട് റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി ആർ.ബി ഉദയ കുമാർ

മധുരയെ രണ്ടാം തലസ്ഥാനമാക്കിയാൽ സാമ്പത്തിക വളർച്ച, വ്യാവസായിക വികസനം, തൊഴിൽ വളർച്ച എന്നിവക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മധുരയെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിച്ചാൽ തെക്കൻ ജില്ലകൾ വളരും. ഒരു സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനം വരെ ആകാം എന്ന ആശയം ആന്ധ്രപ്രദേശ് ഗവർണർ ബിശ്വ ഭൂസൻ ഹരിചന്ദൻ പറഞ്ഞതിന് പിന്നാലെയാണ് ആർ.ബി ഉദയ കുമാറിന്‍റെ പ്രസ്താവന. എല്ലാ ആധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മധുരയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ നേട്ടങ്ങളെയും ഉദയ കുമാർ പ്രശംസിച്ചു. ധോണിയുടെ വിരമിക്കൽ ക്രിക്കറ്റ് ആരാധകർക്ക് ഏറ്റവും വലിയ നഷ്ടമാണ് എന്നും അദ്ദേഹത്തിന്‍റെ എല്ലാ നേട്ടങ്ങളും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.