കേരളം

kerala

ETV Bharat / bharat

ലോക്കോ പൈലറ്റിന്‍റെ ജാഗ്രത മൂലം മഹാരാഷ്‌ട്രയില്‍ ഒഴിവായത് വന്‍ ട്രെയിന്‍ അപകടം - യുറാലി, ലോണി റെയിൽ‌വേ ലൈനുകൾ

പൂനെ ജങ്ഷന് സമീപമുള്ള യുറാലി, ലോണി റെയിൽ‌വേ ലൈനുകളിൽ ലോക്കോ പൈലറ്റിന്‍റെ ജാഗ്രത മൂലം ട്രെയിൻ അപകടം ഒഴിവായി

rail accident Urali-Loni route മുംബൈ പൂനെ ജംഗ്ഷന് യുറാലി, ലോണി റെയിൽ‌വേ ലൈനുകൾ ലോക്കോ പൈലറ്റ്
മഹാരാഷ്ട്രയിൽ ലോക്കോ പൈലറ്റിന്‍റെ ജാഗ്രത മൂലം ട്രെയിൻ അപകടം ഒഴിവായി

By

Published : May 10, 2020, 12:34 AM IST

മുംബൈ:പൂനെ ജങ്ഷന് സമീപമുള്ള യുറാലി, ലോണി റെയിൽ‌വേ ലൈനുകളിൽ ലോക്കോ പൈലറ്റിന്‍റെ ജാഗ്രത മൂലം ട്രെയിൻ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. റെയിൽ‌വേ ട്രാക്കുകളിൽ ഒരു കൂട്ടം ആളുകളെ ശ്രദ്ധയിൽപ്പെട്ടയുടനെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കുകൾ ഉപയോഗിച്ചു. തുടർന്ന് വിവരം റെയിൽവേ കൺട്രോൾ ഓഫീസിൽ അറിയിച്ചു. തുടർന്ന് 20ഓളം തൊഴിലാളികൾ ട്രാക്കുകളിൽ ഇരിക്കുന്നതും ലഗേജുമായി നടക്കുന്നതും ശ്രദ്ധയിൽ പെട്ട റെയിൽ‌വേ ഉദ്യോഗസ്ഥർ ട്രാക്കുകൾ ഉപയോഗിക്കരുതെന്നും അതിൽ നടക്കുന്നത് ഒഴിവാക്കണമെന്നും തൊഴിലാളികളോട് ആവശ്യപ്പെട്ടു. ട്രെയിന്‍ സര്‍വീസ് പ്രവർത്തനക്ഷമമല്ലെന്ന് പൗരന്മാർ കരുതരുത്. ലോക്ക് ഡൗൺ സമയത്ത് ചരക്ക്, പാർസൽ ട്രെയിനുകൾ വലിയ തോതിൽ സർവീസ് നടത്തുന്നുണ്ട്. കൂടാതെ, അതിഥി തൊഴിലാളികൾക്കായി ചില പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ എല്ലാ റെയിൽവേ ലൈനുകളിലും ട്രെയിനുകൾ നിരന്തരം ഓടുന്നുണ്ട്. ജൽനയ്ക്കും ഔറംഗബാദിനുമിടയിൽ ചരക്ക് ട്രെയിൻ ഇടിച്ച് 16 അതിഥി തൊഴിലാളികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം.

ABOUT THE AUTHOR

...view details