കേരളം

kerala

ETV Bharat / bharat

സൂറത്തിൽ ട്രൈ സ്റ്റാർ ആശുപത്രിയിൽ തീപിടിത്തം - major Fire at Surat Try star Hospital

ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. 16 ഓളം രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്.

major Fire at Surat Try star Hospital  no casualties found till  സൂറത്തിലെ ട്രൈ സ്റ്റാർ ഹോസ്പിറ്റലിൽ തീപിടിത്തം  major Fire at Surat Try star Hospital  Surat Try star Hospital
ട്രൈ സ്റ്റാർ ആശുപത്രി

By

Published : Nov 18, 2020, 6:43 PM IST

ഗുജറാത്ത്: സൂറത്തിലെ ട്രൈ സ്റ്റാർ ആശുപത്രിയിൽ തീ പിടിത്തം. 50ലധികം രോഗികളെയും ആശുപത്രി ജീവനക്കാരെയും രക്ഷപ്പെടുത്തി. 16 ഓളം രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 10 അഗ്നിശമന വകുപ്പ് വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

സൂറത്തിൽ ട്രൈ സ്റ്റാർ ആശുപത്രിയിൽ തീപിടിത്തം

സംഭവത്തെ തുടർന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു. ആശുപത്രി മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

ABOUT THE AUTHOR

...view details