മുംബൈ:പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ആദിപുരുഷൻ എന്ന ചിത്രത്തിന്‍റെ സെറ്റിൽ തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. സംഭവ സമയത്ത് പ്രഭാസും സെയ്ഫ് അലി ഖാനും സെറ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. തീ അണയ്ക്കുന്നതിനിടെ അഗ്നിശമന സേനാംഗമായ അക്ഷയ് ടാർട്ടെയ്ക്ക് പരിക്കേറ്റു. ബംഗൂർ നഗറിലെ ഇനോർബിറ്റ് മാളിന് സമീപത്തെ സെറ്റിൽ ചൊവ്വാഴ്ചയാണ് തീപിടിത്തം ഉണ്ടായത്.
ആദിപുരുഷന്‍റെ സെറ്റിൽ തീപിടിത്തം; ആളപായമില്ല - പ്രഭാസ്
അപകടസമയത്ത് പ്രഭാസും സെയ്ഫ് അലി ഖാനും സെറ്റിൽ ഉണ്ടായിരുന്നില്ല.
ആദിപുരുഷന്‍റെ സെറ്റിൽ തീപിടിത്തം; ആളപായമില്ല
അപകട സമയം സംവിധായകൻ ഓം റൗത്തും ചെറിയ സംഘവും മാത്രമാണ് സെറ്റിൽ ഉണ്ടായിരുന്നത്. ചിത്രം 2022 ഓഗസ്റ്റ് 11നാണ് തിയേറ്ററുകളിൽ എത്തുക.
Last Updated : Feb 3, 2021, 12:04 PM IST