രാജസ്ഥാൻ ബസ് അപകടം; മരണം എട്ട് ആയി - രാജസ്ഥാനില്‍ ബസ് അഗ്നിക്കിരയായി
ജില്ലയിലെ മഹേശ്പുരയിൽ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ജൈന തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
രാജസ്ഥാൻ ബസ് അപകടം; മരിച്ചവരുടെ എണ്ണം എട്ട് ആയി
ജയ്പൂർ:രാജസ്ഥാനിലെ ജാലോറിൽ ബസിന് തീ പിടിച്ച് മരിച്ചവരുടെ എണ്ണം എട്ട് ആയി. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ജാലോറിലെ മഹേശ്പുരയിൽ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. വൈദ്യുതി കമ്പിയില്‍ തട്ടിയ ബസിന് തീ പിടിക്കുകയായിരുന്നു. ജൈന തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും തക്കതായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിരാഹാര സമരം നടത്തി.
Last Updated : Jan 17, 2021, 10:03 AM IST