ഭുവനേശ്വർ: ഒഡീഷയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്. സംസ്ഥാനത്ത് ഞായറാഴ്ച മാത്രം 18 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 39 ആയി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഒഡീഷയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടുത്ത നടപടി - ഭുവനേശ്വർ
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ആയ സാഹചര്യത്തിലാണ് എല്ലാ ജനങ്ങളും ലോക് ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് ആവശ്യപ്പെട്ടത്
ഒഡീഷയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടുത്ത നടപടി
എല്ലാ ജനങ്ങളും സാമൂഹിക അകലം പാലിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.