കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ തടവിലുള്ള എല്ലാ നേതാക്കളെയും മോചിപ്പിക്കണമെന്ന് പിഡിപി നേതാവ് ദിൽവാർ മിർ - ഒമർ അബ്ദുല്ല

കരുതൽ തടവിലുള്ള എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നും എന്നാൽ മാത്രമെ അവർക്ക് ജനങ്ങളുമായി സംവദിക്കാൻ കഴിയൂ എന്നും ദിൽവാർ മിർ

blank  PDP  Dilawar Mir  Jammu Kashmir  Detention Hostel  Hakeem Yaseen  Article 370  Farooq Abdulllah  ശ്രീനഗർ വാർത്ത  ആർട്ടിക്കിൾ 370  കരുതൽ തടവ്  ദിൽവാർ മിർ  ഫറൂഖ് അബ്ദുല്ല  ഒമർ അബ്ദുല്ല  മെഹ്ബൂബ മുഫ്തി
മുഴുവൻ കശ്മീർ നേതാക്കളെയും തടവിൽ നിന്ന് മോചിപ്പിക്കണമെന്ന് പിഡിപി നേതാവ് ദിൽവാർ മിർ

By

Published : Nov 27, 2019, 11:48 AM IST

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കരുതൽ തടവിൽ കഴിയുന്ന മുഴുവന്‍ നേതാക്കളെയും വിട്ടയക്കണമെന്ന് പിഡിപി നേതാവ് ദിൽവാർ മിർ. ഓഗസ്റ്റ് 5 മുതൽ കരുതൽ തടങ്കലിൽ ആയിരുന്ന ദിൽവാറിനെ തിങ്കളാഴ്ചയാണ് ജമ്മു കശ്മീർ ഭരണകൂടം വിട്ടയച്ചത്. കരുതൽ തടവിലുള്ള നേതാക്കളെ വിട്ടയക്കണമെന്നും എന്നാൽ മാത്രമെ അവർക്ക് സാധാരണക്കാരായ ജനങ്ങളുമായി സംവദിക്കാൻ കഴിയൂ എന്നും ദിൽവാർ പറഞ്ഞു.

മുഴുവൻ കശ്മീർ നേതാക്കളെയും തടവിൽ നിന്ന് മോചിപ്പിക്കണമെന്ന് പിഡിപി നേതാവ് ദിൽവാർ മിർ

ബരാമുള്ള ജില്ലയിലെ റാഫിയാബാദ് മണ്ഡലത്തിലെ എംഎൽഎയാണ് ദിൽവാർ മിർ. കർമ പദ്ധതികളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സഹപ്രവർത്തകരെയും മറ്റ് നേതാക്കളെയും സന്ദർശിച്ചതിനുശേഷം മാത്രമേ ഭാവി നടപടികളെക്കുറിച്ച് തീരുമാനിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details