ലഖ്‌നൗ: ക്ഷേത്രത്തിൽ പോയ 50കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരി മഹാന്ത് സത്യനാരായണനെയാണ് ഉഗാതി പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ ഒരു ഭക്തന്‍റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ ഗ്രാമവാസികൾ കണ്ടെത്തി പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ രണ്ട് ശിഷ്യന്മാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബദൗൻ കൂട്ടബലാത്സംഗം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ - ബദൗൻ കൂട്ടബലാത്സംഗം
ദർശനത്തിന് എത്തിയ 50കാരിയെ സ്ത്രീയെ ക്ഷേത്രത്തിലെ പൂജാരിയും രണ്ട് ശിഷ്യന്മാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു
ബദൗൻ കൂട്ടബലാത്സംഗം
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ദർശനത്തിന് എത്തിയ 50കാരിയെ ക്ഷേത്രത്തിലെ പൂജാരിയും രണ്ട് ശിഷ്യന്മാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതമായി പരിക്കേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.