ജേണലിസ്റ്റ് രത്തൻ സിങ്ങിന്‍റെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ - Main accused in murder case held
ഇതുവരെ എട്ട് പേരെ കേസിൽ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലും ബിഹാറിലും റെയ്ഡുകൾ നടക്കുന്നുണ്ട്.
ജേണലിസ്റ്റ്
ലഖ്‌നൗ: ടിവി ജേണലിസ്റ്റ് രത്തൻ സിങ്ങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഹിരാ സിംഗാണ് കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ എട്ട് പേരെ കേസിൽ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലും ബിഹാറിലും റെയ്ഡുകൾ നടക്കുന്നുണ്ട്. പ്രാദേശിക ഹിന്ദി ടിവി ചാനലിൽ ജോലി ചെയ്തിരുന്ന രത്തൻ സിങ്ങ് (45) തിങ്കളാഴ്ച രാത്രിയാണ് ബല്ലിയ ജില്ലയിൽ വെച്ച് വെടിയേറ്റ് മരിച്ചത്.