മഹാത്മ ഗാന്ധിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി - ഗാന്ധിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി
മഹാത്മ ഗാന്ധിയുടെ മരണം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്‌റുവിനാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
ഷിംല : മഹാത്മ ഗാന്ധിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭ എംപി സുബ്രഹ്മണ്യന്‍ സ്വാമി. സമീപത്ത് ആശുപത്രി ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചു. ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പഴുതുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിയോടൊപ്പം യോഗത്തിലുണ്ടായിരുന്ന മനു, ആഭ എന്നീ പെൺകുട്ടികളെ എന്തുകൊണ്ട് കേസില്‍ സാക്ഷികളാക്കിയില്ല. മഹാത്മ ഗാന്ധിയുടെ മരണം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിനാണെനും അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ മരണത്തില്‍ നെഹ്‌റുവിന് പങ്കുണ്ടെന്നല്ല താന്‍ പറയുന്നതെന്നും എന്നാല്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു.