മഹാരാഷ്ട്ര പൊലീസിൽ 253 പേർക്ക് കൂടി കൊവിഡ് - Covid spread
ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് മരിച്ചു.

New covid cases in maharastra police force
മുംബൈ: മഹാരാഷ്ട്ര പൊലീസ് സേനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 253 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സേനയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 234 ആയി. ഇതുവരെ 21,827 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 18,158 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 3,435 പേരാണ്.
അതേസമയം, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 2,67,044 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. 895 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 26,41,82,564 രൂപ പിഴയിനത്തിൽ ഇതുവരെ ഈടാക്കിയെന്നും പൊലീസ് അറിയിച്ചു.