കേരളം

kerala

ETV Bharat / bharat

24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 153 പൊലീസുകാർക്ക് കൊവിഡ് - കൊവിഡ് വ്യാപനം

സേനയിൽ ഇതുവരെ 20,954 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സേനയിൽ ഇതുവരെ 20,954 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സേനയിൽ ഇതുവരെ 20,954 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

By

Published : Sep 19, 2020, 3:55 PM IST

മുംബൈ: സംസ്ഥാനത്ത് 153 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ അഞ്ച് ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ച് മരിച്ചതായും അധികൃർ അറിയിച്ചു. ഇതോടെ സേനയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,954 ആയി. ഇതിൽ 17,006 പേർ രോഗമുക്തരായി. 3,731 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 2,60,174 പേർക്കെതിരെ പൊലീസ് കേസെടുത്തു. 35,086 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പിഴയിനത്തിൽ 25.33 കോടി രൂപ ഈടാക്കിയതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details