കേരളം

kerala

ETV Bharat / bharat

വയസ് 38; ഗർഭിണിയായത് 17-ാം തവണ - പതിനേഴാം തവണ യുവതി ഗർഭിണിയായി

മഹാരാഷ്‌ട്രയിലെ ബീട് ജില്ലയിലാണ് യുവതി പതിനേഴാം തവണയും ഗർഭിണിയായത്. ഭർത്താവ് രാജാബാഹു ഖാറത്തിനും മക്കൾക്കുമൊപ്പം കുടില്‍ കെട്ടി താമസിക്കുന്ന ലങ്ക ഭായിക്ക് ഒമ്പത് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉണ്ട്.

പതിനേഴാം തവണ യുവതി ഗർഭിണിയായി

By

Published : Sep 10, 2019, 11:51 PM IST

ബീഡ് (മഹാരാഷ്ട്ര); 38 വയസുള്ള യുവതി പതിനേഴാം തവണ ഗർഭിണിയായ വിവരം അറിഞ്ഞ ഞെട്ടലിലാണ് മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ്. ബീഡ് ജില്ലയിലെ തകർവാൻ വില്ലേജില്‍ നിന്നുള്ള ലങ്ക ഭായ് എന്ന യുവതിയാണ് ഗർഭിണിയായത്. ഭർത്താവ് രാജാബാഹു ഖാറത്തിനും മക്കൾക്കുമൊപ്പം കുടില്‍ കെട്ടി താമസിക്കുന്ന ലങ്ക ഭായിക്ക് ഒമ്പത് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉണ്ട്. ഇവരുടെ അഞ്ച് ആൺകുട്ടികൾ നേരത്തെ മരണപ്പെട്ടിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് പോഷകക്കുറവ് കാരണം ഇവരുടെ മകനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ശേഷം കുട്ടിയെയും കൊണ്ട് യുവതി കടന്നുകളഞ്ഞു.

പതിനേഴാം തവണ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം ഭേദപ്പെട്ടു വരികയാണെന്നും കൗൺസിലിങിന് വിധേയയാക്കിയെന്നും ഇവരെ പരിശോധിച്ച ഡോ. അശോക് താരോട്ട് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി കൗൺസിലിങ് നടത്തുന്നവർ ലങ്ക ഭായിയേയും കുടുംബത്തേയും ഇതുവരെയും കണ്ടിട്ടില്ലെന്നും കൗൺസിലിങ് നല്‍കിയിട്ടില്ലെന്നുമാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

പതിനേഴാം തവണ യുവതി ഗർഭിണിയായി

ABOUT THE AUTHOR

...view details