കേരളം

kerala

ETV Bharat / bharat

കൊവിഡിനെതിരെ റെംഡിസിവിർ മരുന്ന് ഉപയോഗിക്കാൻ മഹാരാഷ്ട്ര സർക്കാർ

ഇതുവരെ 82,968 കൊവിഡ്‌ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്

Maharashtra to procure 10 000 vials of Remdesivir drug says Minister Rajesh Tope ആന്റിവൈറല്‍ മരുന്ന് കൊവിഡ്‌ മരുന്ന് റെംഡിസിവിർ ആരോഗ്യമന്ത്രി രാജേഷ് ടോപെ ലോകാരോഗ്യ സംഘടന അമേരിക്കൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനി ഗിലെഡ് യു‌എസ്‌എഫ്‌ഡി‌എ ഇയുഎ അടിയന്തര ഉപയോഗ അംഗീകാരം
Maharashtra

By

Published : Jun 6, 2020, 10:37 PM IST

മുംബൈ: കൊവിഡ്‌ രോഗികൾക്കായി ആന്‍റിവൈറല്‍ മരുന്നായ റെംഡിസിവിറിന്റെ 10,000 കുപ്പികൾ മഹാരാഷ്ട്ര സർക്കാർ വാങ്ങുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ. കൊവിഡ് പ്രതിരോധചികിത്സയിൽ ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കാൻ റെംഡിസിവിർ മരുന്നിന് സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇതുവരെ 82,968 കൊവിഡ്‌ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. 37,390 പേർ രോഗമുക്തരായി. 2,969 കൊവിഡ്‌ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലെഡ് വികസിപ്പിച്ചെടുത്ത റെംഡിസിവിറിന് കൊവിഡ്‌ ചികിത്സിക്കുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യു‌എസ്‌എഫ്‌ഡി‌എ) അടിയന്തര ഉപയോഗ അംഗീകാരം (ഇയുഎ) ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details