മുംബൈ: മഹാരാഷ്ട്രയില്‍ ജിമ്മുകളും ഫിറ്റ്നസ് സെന്‍ററുകളും തുറക്കാന്‍ അനുമതി. ഒക്ടോബര്‍ 25 ദസ്റ ഉത്സവനാളിലാണ് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി. ജിമ്മുകളുടെയും ഫിറ്റ്നസ് സെന്‍ററുകളുടേയും ഉടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
മഹാരാഷ്ട്രയില്‍ ജിമ്മുകള്‍ തുറക്കാന്‍ അനുമതി - കൊവിഡിന് ശേഷം ജിമ്മുകള്‍ തുറക്കും
ഒക്ടോബര്‍ 25 ദസ്റ ഉത്സവനാളിലാണ് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി

മഹാരാഷ്ട്രയില്‍ ജിമ്മുകള്‍ തുറക്കാന്‍ അനുമതി
എന്നാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ജിമ്മുകളും ഫിറ്റ്നസ് സെന്‍ററുകളും ദസ്റ നാള്‍ മുതല്‍ തുറക്കുമെന്ന് താക്കറെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതുവരെ 15,86,321 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,90,192 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 41502 പേര്‍ മരിച്ചു.