മുംബൈ: മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ജനങ്ങൾക്ക് വ്യാജ കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയ കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ബീഡ് നിവാസികളായ രാധ രാംനാഥ് സാംസെ, സീമ കൃഷ്ണ അന്ധലെ, സംഗീത രാജേന്ദ്ര അവാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രവർത്തകരാണെന്ന് പറഞ്ഞ് ഇവർ ഗ്രാമവാസികളെ സമീപിക്കുകയും പ്രതിരോധ വാക്സിൻ നൽകുകയുമായിരുന്നു. എന്നാൽ സംശയം തോന്നിയ ചിലർ വിഷയം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. മഹാദേവ് മുണ്ടെയെ അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
വ്യാജ കൊവിഡ് പ്രതിരോധ വാക്സിൻ; മഹാരാഷ്ട്രയിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
ആരോഗ്യ പ്രവർത്തകരാണെന്ന് പറഞ്ഞ് ഇവർ ഗ്രാമവാസികളെ സമീപിക്കുകയും പ്രതിരോധ വാക്സിൻ നൽകുകയുമായിരുന്നു.
കൊവിഡ്
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത വ്യാജ വാക്‌സിനുകൾ സംസ്ഥാന ആരോഗ്യ വകുപ്പിന് അയച്ചു ഇവർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.